മഴക്കാലമാണ്, സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ ആരോഗ്യവും നോക്കണം

കരുതൽ വേണം ഈ മഴക്കാലത്ത്
വേനലവധി കഴിയാനായി, കളിയും ചിരിയും തകര്‍പ്പുമെല്ലാം കഴിഞ്ഞ് സ്‌കൂളിൽ പോകാനുള്ള ഒരുക്കത്തിലാണ് കുട്ടികള്‍
മഴക്കാലമാണ് വരുന്നത്. പനിയും ചുമയും ജലദോഷവുമെല്ലാം പുറത്ത് ചാടുന്ന സമയം. കുട്ടികളും മാതാപിതാക്കളും ഒരു പോലെ ശ്രദ്ധിക്കേണ്ട കാലം.
പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെട്ട സമീകൃത ആഹാരം വേണം കുട്ടികൾക്ക് കൊടുക്കാന്‍. ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും
ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിര്‍ജലീകരണം ഉണ്ടാകും. തിളപ്പിച്ചാറിയ ശുദ്ധമായ വെള്ളം കുട്ടികള്‍ കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം
വാട്ടര്‍ ബോട്ടിലുകള്‍, ലിപ് ബാമുകള്‍, ഫേസ് മാസ്‌കുകള്‍, പാത്രങ്ങള്‍ എന്നിവ കഴിവതും പങ്കുവെക്കാതിരിക്കുക
ചുമക്കുമ്പോഴും തുമ്മുമ്പോഴും നിര്‍ബന്ധമായും തൂവാല ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം
കോവിഡ്, ഫ്‌ളൂ, പനി എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ലക്ഷണങ്ങള്‍ മാറും വരെ കുട്ടികളെ സ്കൂളിൽ അയക്കരുത്
പുറത്തിറങ്ങിയുള്ള കളികള്‍, നടത്തം, സൈക്കിളോട്ടം, നീന്തല്‍ പോലുള്ള ശാരീരിക വ്യായാമങ്ങളിലൂടെ കുട്ടികളുടെ ശാരീരികക്ഷമതയും വര്‍ധിപ്പിക്കേണ്ടതാണ്.
കൃത്യ സമയത്ത് ഉറങ്ങണം, ഉണരണം. എന്നും ഒരേ സമയത്ത് ഉറങ്ങാന്‍ പരിശീലിപ്പിക്കണം
കുട്ടികളോട് മനസ്സ് തുറന്ന് സംസാരിക്കാനും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം
Explore