മെയ് 1, 2025

പാചകം ഹെൽത്തിയാക്കാം

ഗോതമ്പ്
ഫൈബറും മറ്റ് പോഷക ഘടകങ്ങളും കൊണ്ട് സമ്പന്നമായ ഗോതമ്പ് ദഹനം എളുപ്പമാക്കുന്നു. രുചിയിൽ ഒട്ടും കുറവില്ലാതെ തന്നെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു
ആൽമണ്ട് പൗഡർ
ബദാമിൽ നിന്ന് നിർമിക്കുന്ന ഈ പൊടിയിൽ ഗ്ലൂട്ടൻ ഇല്ല. കീറ്റോ ഡയറ്റെടുക്കുന്നവർ കഴിക്കുന്നത് നല്ലതാണ്
ഓട്സ് മാവ്
ഫൈബറിനാൽ സമ്പന്നമായ ഓട്സ് മാവ് സൂപ്പിന് കട്ടി കൂട്ടാനും ബിസ്കറ്റുകളിലുമൊക്കെ ഉപയോഗിക്കുന്നു
ചാമ അരി
പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവയാൽ സമ്പന്നം. മസിലുകൾക്കും എനർജി വർധിപ്പിക്കാനും അഭികാമ്യം
കോക്കനട്ട് ഫ്ലോർ
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ദഹന പ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. കറികൾക്കും സ്മൂത്തിക്കുമൊക്കെ കട്ടി കൂട്ടുന്നതിന് ഉപയോഗിക്കുന്നു
ബജ്റ
ഇരുമ്പിൻറെ അംശം ധാരാളം. ശരീര താപനില ക്രമീകരിക്കാനും ദഹന പ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു
ജോവർ
ഗ്ലൂട്ടനില്ലാത്ത ധാന്യത്തിൽ ഉയർന്ന ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു
Explore