ശരീരഭാരം കുറക്കാൻ ഓട്‌സും റാഗിയും നല്ലതാണ്. രണ്ടിനും അതിന്‍റേതായ ഗുണങ്ങളുണ്ട്
ഓട്സിൽ അടങ്ങിയ ലയിക്കുന്ന നാരുകൾ, ബീറ്റാ-ഗ്ലൂക്കൻ എന്നിവ വയറ് പെട്ടെന്ന് നിറഞ്ഞതായി തോന്നാനും, വിശപ്പ് കുറക്കാനും, അതുവഴി മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറക്കാനും സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓട്സ് സഹായിക്കും
പഞ്ചസാരയോ ഉയർന്ന കലോറിയുള്ള ചേരുവകളോ ചേർക്കാതെ തയ്യാറാക്കിയ ഓട്‌സിന് കലോറി കുറവായതിനാാൽ കലോറി നിയന്ത്രിച്ചുള്ള ഡയറ്റിന് അനുയോജ്യമാണ്
റാഗിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. മൊത്തം നാരുകളുടെ അളവിൽ റാഗി അല്പം മുന്നിലാണ്
ഇതിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിൽ മാത്രമേ വർധിപ്പിക്കുകയുള്ളൂ
റാഗിയിൽ കൊഴുപ്പ് കുറവായതിനാൽ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നതാണ്
ശ്രദ്ധിക്കുക: വിദഗ്ധ അഭിപ്രായം തേടിയതിന് ശേഷം മാത്രം ഡയറ്റ് ഫോളോ ചെയ്യുക