നിസ്സാരമായി കാണാറുള്ള പെട്ടെന്നുള്ള പല്ലു വേദനയോ താടിയെല്ലു വേദനയോ ചിലപ്പോൾ ഹൃദയാഘാതത്തിന്‍റെ സൂചനയാകാം. പ്രത്യേകിച്ച് സ്ത്രീകളിൽ
കാലിലെ നീര്
ഹൃദയം രക്തം ശരിയായി പമ്പു ചെയ്യാതിരിക്കുമ്പോൾ കാലിൽ നീര് വരും. രാത്രി കാലങ്ങളിൽ നീര് കൂടി വരും
ശ്വാസ തടസ്സം
കിടക്കുന്ന സമയത്ത് ശ്വാസ തടസ്സം ഉണ്ടാകുന്നതിനെ ഓർത്തോപ്പീനിയ എന്നു പറയുന്നു. കൺജസ്റ്റീവ് ഹാർട്ട് ഫെയിലിയറിന്‍റെ ലക്ഷണമാകാം ഇത്
തണുത്ത വിയർപ്പും ഓർക്കാനവും
തണുത്ത വിയർപ്പും ഓർക്കാനവും സൈലന്‍റ് ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണമായി കാണുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ. ക്ഷീണം, തളർച്ച, ഉത്കണ്ഠ ഇവയൊക്കൊപ്പമാണ് അനുഭവപ്പെടുന്നത്
തോൾ വേദന
നെഞ്ച്, തോളെല്ല്, കഴുത്ത്, മുതുക് എന്നീ ഭാഗങ്ങളിലുണ്ടാകുന്ന അസാധാരണ വേദനയും അസ്വസ്ഥയും
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ അടിയന്തിരമായി ഡോക്ടറെ സമീപിക്കുക