വളർന്നുവരുന്ന കാൻസർ ഭീതിയോടൊപ്പംതന്നെ വളരുന്നതാണ് മലയാളികളുടെ കാൻസറിനെപ്പറ്റിയുള്ള മണ്ടത്തങ്ങളും. ഇതാ അത്തരം ചില മണ്ടത്തങ്ങൾ.
പൂർണമായ ചികിത്സയില്ല
പൊതുവെ ഒന്നാം സ്റ്റേജിലുള്ളവരും പൂർണമായി ഭേദമായവരും സമൂഹത്തിന് മുന്നിൽ തുറന്നുപറയാത്തതും കാൻസർകൊണ്ട് ബുദ്ധിമുട്ടുന്നവരെയും മരണപ്പെടുന്നവരെയും പുറംലോകമറിയുന്നതുകൊണ്ടുമാണ് ഇങ്ങനെയൊരു ധാരണ ബലപ്പെടുന്നത്.
മാംസാഹാരം കാൻസർ ഉണ്ടാക്കുമെന്നുള്ള പ്രചാരണം.
ഒറ്റമൂലി ചികിത്സ
കാൻസർ പല ആൾക്കാരിലും പല അവയവങ്ങളിൽ പല തരത്തിൽ പല സ്റ്റേജുകളിൽ ആയിരിക്കും. അതിനാൽ തന്നെ ഓരോ കാൻസറിനും വേറിട്ട രീതിയിലായിരിക്കും ചികിത്സ. അപ്പോൾ എല്ലാത്തരം കാൻസറിനും ഒരേ ഒരു ചികിത്സ, ഒരു ഒറ്റമൂലി എങ്ങനെ ഫലപ്രദമാവും?
നൂതന അടുക്കളരീതി
കാൻസർ ഉണ്ടാക്കും ഇല്ല. നൂതന അടുക്കളരീതികൾ കാൻസർ ഉണ്ടാക്കുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
മൊബൈൽ ടവറും ഫോണും കാൻസർ ഉണ്ടാക്കും
പലരും ഇപ്പോഴും വിശ്വസിക്കുന്ന സംഗതിയാണ്. എന്നാൽ, മൊബൈൽ ഫോണിൽനിന്നും ടവറുകളിൽനിന്നുമുള്ള റേഡിയേഷൻ കാൻസർ ഉണ്ടാക്കുമെന്നതിന് ഇതുവരെ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ല.