സ്കൂൾ -​ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് മു​ണ്ടി​നീ​ര് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്

പാ​രാ​മി​ക്സോ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ർ.​എ​ൻ.​എ വൈ​റ​സാ​ണ് മു​ണ്ടി​വീ​ക്കത്തിന് കാരണം
വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ര​ണ്ടു മു​ത​ൽ മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും
പ​നി, തൊ​ണ്ട​വേ​ദ​ന, പേ​ശി​വേ​ദ​ന, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്‌​മ, ഭ​ക്ഷ​ണം ച​വ​ക്കു​മ്പോ​ൾ വേ​ദ​ന എ​ന്നി​വ​ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ
ചെ​വി​ക്കു മു​ന്നി​ലു​ള്ള പ​രോ​ട്ടി​ട് എ​ന്ന ഉ​മി​നീ​ർ ഗ്ര​ന്ഥി​യു​ടെ വീ​ക്ക​വും വേ​ദ​ന​യും പ്രാ​ധാ​ന ല​ക്ഷ​ണം
സാ​ധാ​ര​ണ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ​മി​ക്കും
മു​ണ്ടി​നീ​രി​ന് പ്ര​ത്യേ​ക മ​രു​ന്ന് ആ​വ​ശ്യ​മി​ല്ല. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം, വി​ശ്ര​മം അ​നി​വാ​ര്യം
കൗ​മാ​ര​ക്കാരിൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​ന്ധ്യ​ത​ക്കു​വ​രെ കാ​ര​ണ​മാ​യേ​ക്കാം.