മഴക്കാലത്ത് ആരോഗ്യം നോക്കാം, കരുതലോടെ

മഴക്കാലത്ത് രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. രോഗങ്ങൾ അകറ്റാൻ അഞ്ച് മാർഗങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
മലിനമായ വെള്ളത്തിലൂടെ രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
ഒഴിവാക്കാം
സ്ട്രീറ്റ് ഫുഡും ജങ്ക് ഫുഡും തുറന്നുവെച്ച പഴങ്ങളും ഒഴിവാക്കുക. വീട്ടിൽ തയാറാക്കിയ വൃത്തിയുള്ള ഭക്ഷണം പതിവാക്കുക
വെള്ളം കെട്ടിനിൽക്കരുത്
കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകാൻ കാരണമാകും. അതിനാൽ വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ മൂടിവെക്കുകയും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യുക
നന്നായി കഴുകുക
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. റോഡരികിൽ വിൽക്കുന്ന മുറിച്ച പഴങ്ങളും പച്ചക്കറികളും ഒഴിവാക്കുന്നതാണ് ഉത്തമം
മുടക്കരുത്
യോഗ, സ്‌ട്രെച്ചിങ് പോലെയുള്ള വീട്ടിൽ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ശീലിക്കാം. സ്ഥിരമായ വ്യായാമം പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
Explore