February 16, 2025

കുട്ടികൾ മൊബൈലിന് അടിമപ്പെട്ടോ? പരിഹാരങ്ങളുണ്ട്..

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ കുറക്കാനുള്ള കുറച്ച് വഴികളിതാ..
മൊബൈൽ സ്ക്രീനിന് മുമ്പിൽ ചെലവഴിക്കേണ്ട സമയത്തിന് പരിധി നിശ്ചയിക്കുക. ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾക്കിടയിൽ ബാലൻസ് ഉറപ്പുവരുത്തിക്കൊണ്ട് ദൈനംദിന സ്ക്രീൻ ഉപയോഗം സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ടാക്കുക.
രക്ഷാകർത്താക്കളുടെ നിയന്ത്രണം വേണം
പാരന്റ്ൽ കൺട്രോൾ ആപ്പുകളുടെ സഹായത്തോടെ സ്ക്രീനുകൾക്ക് മുമ്പിൽ ചെലവഴി ക്കുന്ന സമയം നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. പ്രായത്തിന് അനുയോജ്യ മായ ഉള്ളടക്കങ്ങളേ കുട്ടികൾക്ക് ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുക.
പറഞ്ഞ് മനസിലാക്കിക്കാം
മൊബൈൽ അഡിക്ഷന്‍റെ ദോഷഫലങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തണം. ആരോഗ്യകരമായ മൊബൈൽ ഉപയോഗം സംബന്ധിച്ചും ഡിജിറ്റൽ ഡിറ്റോക്‌സിന്‍റെ പ്രാധാന്യം സംബന്ധിച്ചും കുട്ടികളെ ബോധവാന്മാരാക്കുക.
ആവശ്യമെങ്കിൽ പ്രഫഷണലായി സഹായം തേടാം
മൊബൈൽ അഡിക്ഷൻ കുട്ടികളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുകയാണെങ്കിൽ ഒരു ചൈൽഡ് സൈക്കോളജിസ്റ്റിന്‍റെയോ കൗൺസിലറുടെയോ സഹായം തേടാവുന്നതാണ്.
Explore