പാലും പഴവും വിരുദ്ധാഹരമോ! ഈ ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കരുത്
ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഓരോ ഭക്ഷണവും മറ്റുള്ളവയുമായി ചേരുമ്പോൾ അവയുടെ പോഷകഗുണങ്ങളിൽ വ്യത്യാസം വരും
ബ്ലോട്ടിങ്ങ് (ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുമ്പോൾ വയര്‍ വീർത്ത് വരുന്നത്), അസിഡിറ്റി എന്നിവക്കും കാരണമാകാം
പാലും പഴവും
പാലും പഴവും വിരുദ്ധാഹാരമാണെന്ന് അറിയാതെ കഴിക്കുന്നവരാണ് കൂടുതലും. എന്നാൽ ഈ കോമ്പിനേഷൻ ദഹനവ്യവസ്ഥക്ക് ബുദ്ധിമുട്ടുണ്ടാക്കും. ബ്ലോട്ടിങ്ങിനും സാധ്യതയുണ്ട്
പഴങ്ങളും ഇറച്ചിയും
പഴങ്ങൾ വളരെ വേഗം ദഹിക്കും. പഴങ്ങളോടൊപ്പം ഇറച്ചി, ചീസ്, മുട്ട ഇവ കഴിക്കുന്നത് ഗ്യാസ്ട്രബിളിനും ബ്ലോട്ടിങ്ങിനും ദഹനക്കേടിനും കാരണമാകും
ചായ, കാപ്പി ഇവയോടൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം
ചായയിൽ ടാനിനുകളും കാപ്പിയിൽ കഫീനും ഉണ്ട്. ഇവ ചീര, പയർ വര്‍ഗങ്ങൾ തുടങ്ങി ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങളിലെ ഇരുമ്പിന്റെ ആഗിരണം തടഞ്ഞ് അയൺ ഡഫിഷ്യൻസി ഉണ്ടാവും
ബീൻസും ചീസും
ബീൻസിൽ നാരുകളും കോംപ്ലക്സ് കാർബ്സും ധാരാളം ഉണ്ട്. പാൽക്കട്ടിയിലാവട്ടെ പ്രോട്ടീനും കൊഴുപ്പും ധാരളമുണ്ട്. ഇവ ഒരുമിച്ച് കഴിച്ചാൽ ദഹനം സാവധാനത്തിലാവുന്നു
തേനും നെയ്യും
തുല്യഅളവിൽ തേനും നെയ്യും കഴിക്കുന്നത് ശരീരത്തിൽ വിഷപദാർഥങ്ങൾ ഉണ്ടാക്കുകയും ദഹനക്കേടിന് കാരണമാകുമെന്ന് ആയുർവേദം പറയുന്നു
യോഗർട്ടും ഇറച്ചിയും
യോഗർട്ടിലും ഇറച്ചിയിലും പ്രോട്ടീൻ ധാരാളമുണ്ട്. എന്നാൽ ഇവയുടെ ദഹനം വ്യത്യസ്തമാണ്. യോഗർട്ടും ഇറച്ചിയും ഒരുമിച്ചു കഴിക്കുന്നത് വയറിനു കനം ഉണ്ടാക്കുകയും ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ അസന്തുലനത്തിനും കാരണമാകും
ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം
ഭക്ഷണം കഴിക്കുന്നതിനിടയിൽ തണുത്ത വെള്ളം കുടിക്കുന്നത് ഉദരത്തിലെ ആസിഡുകളെയും എൻസൈമുകളെയും നേർപ്പിക്കും. ഇത് ദഹനം സാവധാനത്തിലാക്കും
ചീരയും പാലുൽപന്നങ്ങളും
ചീരയിൽ ഓക്സലേറ്റ് ഉണ്ട്. ചീസ്, പാൽ തുടങ്ങിയ പാലുൽപന്നങ്ങളുമായി ചീര ചേരുമ്പോൾ കാൽസ്യത്തിന്റെ ഗുണങ്ങൾ ലഭിക്കാതെ വരുന്നു. ഇത് ചിലരിൽ വൃക്കയിൽ കല്ലിന് കാരണമാകുന്നു
പഴുത്തതും പഴുക്കാത്തതും
പഴുത്തതും പഴുക്കാത്തതുമായ ഫലങ്ങൾ ഒന്നിച്ച് കഴിക്കാത്തതാണ് നല്ലത്. പഴുത്ത പഴങ്ങൾ ദഹിക്കാൻ എളുപ്പമാണ്. പഴുക്കാത്ത പഴങ്ങൾ നാരുകളുള്ളതും ദഹിക്കാൻ കൂടുതൽ പ്രയാസമുള്ളതുമാണ്