March 3, 2025

നോമ്പുകാലവും മരുന്നും

നോമ്പ് കാലത്ത് ആരോഗ്യകാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തണം. ചെറിയ കുട്ടികൾ ഒഴികെ പ്രായഭേദമില്ലാതെ നോമ്പ് അനുഷ്ഠിക്കുന്നവരാണ് ഇസ്ലാമിലെ ബഹുഭൂരിപക്ഷം പേരും.
ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നിവ ഉള്ളവരും ഹൃദ്രോഗികളും ദീർഘകാലവും സ്ഥിരമായി മരുന്ന് കഴിക്കേണ്ടിവരും.
ഇത്തരം രോഗമുള്ളവർ നോമ്പു കാലത്ത് മരുന്നുകൾ നിർത്തുകയോ, ക്രമം തെറ്റിക്കുകയോ ചെയ്യരുത്. അസുഖ ബാധിതരും, സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവരും ഇക്കാര്യത്തിൽ സൂക്ഷ്‌മത പുലർത്തേണ്ടതുണ്ട്.
നോമ്പ് സമയത്ത് ഭക്ഷണം കഴിക്കാത്തതിനൊപ്പം, മരുന്നിന്‍റെ അഭാവവും പ്രമേഹം പോലുള്ള അസുഖമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുവാനുള്ള സാധ്യതയുണ്ടാക്കും. ഇത്തരക്കാർ ഇടക്ക് ഷുഗർ പരിശോധിക്കുന്നത് നല്ലതാണ്. മരുന്നിന്റെ സമയക്രമം മാറ്റി ഇവർക്ക് നോമ്പെടുക്കാവുന്നതാണ്.
ഏത് തരം പ്രമേഹമാണ്, ഏത് രീതിയിലുള്ള മരുന്നാണ് കഴിക്കുന്നത് എന്നൊക്കെ വിലയിരുത്തിയ ശേഷമേ മരുന്ന് ക്രമപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ഡോക്ടറെ കണ്ട് അഭിപ്രായം സ്വീകരിക്കേണ്ടതാണ്. പ്രമേഹ രോഗികളും ഹൃദ്രോഗികളും ഇ ക്കാര്യത്തിൽ ശ്രദ്ധിക്കണം.
രോഗിയുടെ അവസ്ഥ, രോഗത്തിന്‍റെ അവസ്ഥ, മരുന്നുകളുടെ ഫലപ്രാപ്‌തി എന്നിവയിലെല്ലാം കണക്കിലെടുത്താണ് മരുന്നുകൾ ക്രമീകരിക്കുക. നോമ്പുകാലം കഴിഞ്ഞ ശേഷം ഡോക്ടറെ കണ്ട് മരുന്നുകൾ പഴയ രൂപത്തിലേക്ക് മാറ്റാവുന്നതാണ്. കൊളസ്ട്രോൾ, ഷുഗർ എന്നിവയിൽ നോമ്പ് കാലം വലിയ മാറ്റം വരുത്തുന്നതിനാൽ നോമ്പ് കഴിയുന്നതോടെ ഇവ പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം മരുന്നുകൾ തുടർന്നാൽ മതിയാകും.
Explore