പ്രമേഹം, തൈറോയ്ഡ് തകരാറുകൾ, ലിപിഡ് അസന്തുലിതാവസ്ഥ, കിഡ്‌നി പ്രശ്‌നങ്ങൾ, ഫാറ്റി ലിവർ ഡിസീസ്, ആർത്രൈറ്റിസ്, ഹൃദയ സംബന്ധമായ തകരാറുകൾ, കാൻസർ തുടങ്ങിയ അവസ്ഥകൾ ഇപ്പോൾ കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
നഗരവൽക്കരണം, വ്യായാമമില്ലായ്മ, ഉയർന്ന സമ്മർദ്ദനില, അനാരോഗ്യകരമായ ഭക്ഷണരീതികൾ, അമിതമായ സ്‌ക്രീൻ സമയം, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്ക് കാരണം.
പ്രതിരോധ മാർഗങ്ങൾ..
ബാലൻസ്ഡ് ഡയറ്റ് പ്ലാൻ പിന്തുടരുക
കൃത്യമായി വ്യായാമം ചെയ്യുക
ആഴ്‌ചയിൽ 150 മിനിറ്റ് പൂർണമായും വ്യായാമങ്ങൾക്കായി തീർച്ചയായും മാറ്റിവെക്കണം.
സ്ട്രെസ് നിയന്ത്രിക്കണം
ആഴ്‌ചയിൽ 150 മിനിറ്റ് പൂർണമായും ഇത്തരം വ്യായാമങ്ങൾക്കായി തീർച്ചയായും മാറ്റിവെക്കണം.
കൃത്യമായി ഉറങ്ങുക
ശരിയായ രീതിയിൽ ഉറക്കമുണ്ടാകാത്തത് ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കും.
വെള്ളം കുടിക്കുക
പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെയും കഫീൻ അടങ്ങിയ പാനീയങ്ങളുടെയും അളവ് കുറച്ച് പകരം കൂടുതലായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
സ്ക്രീൻ ടൈം കുറയ്ക്കുക
അധിക സമയം ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ കണ്ണിന് ക്ഷീണമുണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
അമിതഭാരം പ്രമേഹം, തൈറോയിഡ്, ഫാറ്റി ലിവർ ഉൾപ്പെടെയുള്ളവയ്ക്ക് കാരണമാകും. അതിനാൽ ശരീരത്തിന് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കണം.
പുകവലിയും മദ്യപാനവും വേണ്ട
പുകവലിയും അമിതമായ മദ്യപാനവും കരൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.