മഴക്കാല രോഗങ്ങളെ അകറ്റാം

കൈകൾ വൃത്തിയായി കഴുകുക
ഭക്ഷണത്തിന് മുമ്പും, ശൗചാലയം ഉപയോഗിച്ച ശേഷവും സോപ്പും വെള്ളവും കൈകൾ വൃത്തിയായി കഴുകുക.
കൊതുകിനെ തടയാം
വീടിനകത്തും പരിസരത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
തിളപ്പിച്ച വെള്ളം കുടിക്കുക
ശുദ്ധമായതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക. ജലജന്യ രോഗങ്ങളിൽ നിന്ന് സംരക്ഷണം നേടാം.
സുരക്ഷിത ഭക്ഷണം
ചുടുള്ളതും പുതുതായി പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുക. ഭക്ഷണം മൂടിവെച്ച് സൂക്ഷിക്കുക.
പരിസര ശുചിത്വം
വീട്ടിലും പരിസരത്തും മാലിന്യങ്ങൾ കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
വ്യക്തിശുചിത്വം
കൈകാലുകൾ കഴുകി വൃത്തിയാക്കിയ ശേഷം വീട്ടിനകത്തേക്ക് പ്രവേശിക്കുക. അലക്കി നന്നായി ഉണക്കി അയേൺ ചെയ്ത ശേഷം വസ്ത്രങ്ങൾ ഉപയോഗിക്കുക.
അവഗണിക്കരുത്
പനി, വയറിളക്കം, ചുമ, ശരീരവേദന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.
Explore