ഒരു കപ്പ് ചൂട് ചായയുമായി ദിവസം തുടങ്ങാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ചായ ആരോഗ്യകരമായ പാനീയമാണോ അല്ലയോ എന്നുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ, തൽകാലം നമുക്ക് ചായയിലെ മധുരത്തെ കുറിച്ച് പറയാം.
ശർക്കരയിട്ട ചായയാണോ അതോ പഞ്ചസാരയിട്ട ചായയാണോ ഏറ്റവും നല്ലത് എന്ന് സംശയിക്കുന്നവരുണ്ടാകും. ചായ ആരോഗ്യകരമാക്കാനായി പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്.
യഥാർഥത്തിൽ കരിമ്പിൽ നിന്ന് എടുക്കുന്ന സംസ്കരിക്കാത്ത പഞ്ചസാരയാണ് ശർക്കര. പലരും ഇത് ആരോഗ്യകരമാണെന്നാണ് കരുതുന്നത്.
പോഷകഗുണങ്ങൾ പഞ്ചസാരയെ അപേക്ഷിച്ച് കൂടുതലാണ് ശർക്കരക്ക്. അതുപോലെ ഗ്ലൈസീമിക് ഇൻഡക്സ് കുറവും.
ശർക്കരയിട്ടതാണെങ്കിലും ചായ അമിതമായി കുടിക്കുന്നവർ ചില കാര്യങ്ങൾ മനസിൽ വെക്കുന്നത് നല്ലതായിരിക്കും.
മിനറലുകളും പോഷക ഘടകങ്ങളും ശരീരം ആഗിരണം ചെയ്യുന്നതിന് ചായ തടസ്സം നിൽക്കുന്നുണ്ട്. ചായ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ഗുണവുമില്ല.
പഞ്ചസാരക്ക് പകരം ശർക്കര തെരഞ്ഞെടുത്താലും ഇൻസുലിൻ വർധിക്കുന്നത് കുറക്കാൻ കഴിയില്ല
ശർക്കരയായാലും തേൻ ആയാലും ഒരിക്കലും പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും ന്യൂട്രീഷനിസ്റ്റുകൾ പറയുന്നുണ്ട്.
ചായ ഒഴിവാക്കിയാൽ പലതുണ്ട് കാര്യം. നമ്മുടെ ശരീരത്തിലേക്ക് പോഷകങ്ങളും മിനറലുകളും ശരിയായി ആഗിരണം ചെയ്യാൻ സാധിക്കും.
ചായ ഒരു അസിഡിക് പാനീയമാണ്. ദഹനത്തിന് അത് പ്രശ്നമുണ്ടാക്കും. അതായത് നിങ്ങൾ ചായക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ദഹിക്കാൻ ഒരുപാട് സമയമെടുക്കും.