ഒരേതരം കാൻസർ ഓരോരുത്തരിലും വ്യത്യസ്തമാണോ ?

കാൻസർ ഒന്നാമത്തെ സ്റ്റേജിലാണോ നാലാമത്തെ സ്റ്റേജിലാണോ എന്നതുമാത്രമല്ല കാര്യം. ചിലപ്പോൾ ഒന്നാമത്തെ സ്റ്റേജിലുള്ള കാൻസറിന് നാലാമത്തെ സ്റ്റേജിലെ കാൻസറിനെക്കാൾ ശക്തിയുണ്ടാകും
കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് കാൻസർ
രോഗത്തിന്റെ സ്റ്റേജിനുപുറമേ എത് ജീനിലാണ് കുഴപ്പം വന്നിരിക്കുന്നത്, എന്ത് ജനിതകമാറ്റമാണ് വന്നിരിക്കുന്നത്, ആ ജനിതകമാറ്റം എന്തുതരത്തിലുള്ള സ്വഭാവമാണ് കാൻസർ കോശങ്ങളിൽ പ്രകടിപ്പിക്കുക എന്നിവയെല്ലാം വിലയിരുത്തണം
ജനിതകമാറ്റങ്ങൾ പാരമ്പര്യമായ ജീൻ തകരാറുകൾകൊണ്ടായിരിക്കാം സംഭവിക്കുന്നത്. അത്തരം കാൻസറുകൾക്ക് ശക്തികൂടുതലായിരിക്കും. അത് നേരത്തേ കണ്ടെത്തിയാൽപ്പോലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്
ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസാരമാക്കാതെ മതിയായ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തണം
കാൻസർ ബാധിക്കുന്ന ഭാഗത്തിനനുസരിച്ച് സൂചനകളിലും വ്യത്യാസം വരും. വിട്ടുമാറാത്ത തലവേദന, പ്രത്യേകിച്ചും രാവിലെ ഉറങ്ങിയെഴുന്നേൽക്കുമ്പോഴുള്ള കഠിനമായ തലവേദന, രാത്രി ഉറക്കം ഞെട്ടിയുണരുന്ന വിധത്തിലുള്ള തലവേദനയൊക്കെ ചിലപ്പോൾ സൂചനയാകാം
അപസ്മാരം, രക്തസ്രാവം തുടങ്ങിയവയും ലക്ഷണമാകാം. പക്ഷേ, ഇതെല്ലാം സാധാരണ മറ്റ് രോഗങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് കാൻസറല്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾ ആവശ്യമാണ്
കാൻസർ എന്തുകാരണംകൊണ്ടാണ് ഉണ്ടായതെന്നറിഞ്ഞ്, അതിനനുസരിച്ച് ചികിത്സ തീരുമാനിച്ചാൽ കാൻസറിനെ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കും
Explore