അറ്റം പിളർന്ന മുടിയാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ

യാത്ര ചെയ്യുന്നവരിലും മുടി കൃത്യമായി പരിപാലിക്കാൻ കഴിയാത്തവരിലും കണ്ടു വരുന്ന ഒന്നാണ് അറ്റം പിളർന്ന മുടിയിഴകൾ
കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ തലയിൽ തേക്കുന്നത് മുടിയുടെ അറ്റം പിളരുന്നതിന് കാരണമാണ്
കുറച്ചധികം ശ്രദ്ധ നൽകിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കും
കറ്റാർ വാഴ
മുടിയുടെ മൊത്തത്തിലുള്ള സംരക്ഷത്തിന് കറ്റാർ വാഴ നല്ലതാണ്. അറ്റം പിളർന്ന മുടികൾ സംരക്ഷിക്കാൻ കറ്റാർ വാഴ സഹായിക്കും
തേനും തൈരും
മുടിയുടെ വളർച്ചക്കും ആരോഗ്യത്തിനും മികച്ച പ്രതിവിധിയാണ് തേനും തൈരും. മുടിക്ക് തിളക്കവും കരുത്തും നൽകാൻ ഇവക്ക് സാധിക്കും
തേങ്ങാപാൽ
വിറ്റമിൻ ഇ അടങ്ങിയ തേങ്ങാപാൽ വരണ്ട അവസ്ഥ ഒഴിവാക്കി മുടിക്ക് മിനുസം നൽകും. ഇത് മുടിയുടെ അറ്റം പിളർന്നു പോകാതെ സംരക്ഷിക്കും
ഉള്ളി നീര്
മുടിയുടെ ആരോഗ്യത്തിന് തുടക്കം മുതലേ നിർദേശിക്കുന്ന ഒന്നാണ് ഉള്ളി നീര്. നന്നായി അരച്ചെടുത്ത ഉള്ളി നീര് ഇതിനായി ഉപയോഗിക്കാം
Explore