19/07/2025

കർക്കടക മാസത്തിൽ മുരിങ്ങയില കഴിക്കാമോ?

pinterest
ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന കാലമാണ് കർക്കടക മാസം. കർക്കടകത്തിൽ ഒഴിവാക്കണമെന്ന് പറയുന്ന ഒന്നാണ് മുരിങ്ങയില
ഇതിന്‍റെ കാരണമായി പറയുന്നതിൽ പലതും വെറും വിശ്വാസങ്ങൾ മാത്രമാണെങ്കിലും മറ്റ് ചിലതിൽ അൽപം കാര്യവുമുണ്ട്
കർക്കടകത്തിൽ മുരിങ്ങ മണ്ണിൽ നിന്നും വിഷാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുമെന്നും ഈ വിഷം ഇലയിൽ ശേഖരിക്കുമെന്നുമാണ് പറയപ്പെടുന്നത്
എന്നാൽ ഇത് തെറ്റായ ധാരണയാണെന്നാണ് ഡോക്ടർമാർ ഉൾപ്പെടെ പലരും ചൂണ്ടിക്കാട്ടുന്നത്
നമ്മുടെ ശരീരത്തിലും മുരിങ്ങയിലയിലും കർക്കടക മാസത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്
കര്‍ക്കടകം മഴക്കാലമായതിനാൽ ശരീരത്തിലെ ദഹനപ്രക്രിയകൾ സാവധാനമാകുന്നു. മുരിങ്ങയിലയിലയിൽ സെല്ലുലോസ് കൂടുതലായതിനാൽ ദഹനപ്രക്രിയ സാവധാനത്തിലാകുന്നു. അതിനാൽ വയറുവേദന, വയറിളക്കം തുടങ്ങിയവക്ക് കാരണമാകുന്നു
മഴക്കാലത്ത് മുരിങ്ങമരം ഇലകളിൽ ഐസോതയോസയനേറ്റ്സ് പോലുള്ള രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇവ ഇലകൾക്ക് സാധാരണയിലും കൂടുതൽ കയ്പ് നൽകുന്നു
കർക്കടകത്തിൽ അന്തരീക്ഷത്തിലെ ഈർപ്പവും കുറഞ്ഞ താപനിലയുമെല്ലാം ചേർന്ന് മുരിങ്ങയിലയിൽ പൂപ്പലിന് സാധ്യതയുണ്ട്
നല്ല ദഹനശക്തിയുള്ള വ്യക്തികൾക്ക് കർക്കടകത്തിലും മുരിങ്ങ കഴിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല
Explore