ഹൃദയാഘാതം പാരമ്പര്യമോ?

കുടുംബാംഗങ്ങളിൽ ഒരാൾക്ക്, ഹൃദയാഘാതമോ, പക്ഷാഘാതമോ ഉണ്ടായിട്ടുണ്ടെങ്കിൽ, 60 വയസിന് മുമ്പ് ഹൃദ്രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്കും ഇതേ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്
ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം, വെള്ളം എത്താതിരിക്കുന്നത് കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം
ഹൃദ്രോഗത്തിന് കാരണമാകുന്ന ജീനുകൾ പാരമ്പര്യമായി ഉണ്ടാവാം. ചില ജീനുകൾ ഉയർന്ന രക്തസമ്മർദത്തിനും ഉയർന്ന കൊളസ്ട്രോളിനും കാരണമാകാം
പുരുഷന്മാരിൽ 45- 55 വയസിന് ശേഷം ഹൃദയാഘാതം കൂടുതലായി കാണപ്പെടുന്നു. 30 മുതൽ 40 വയസ് വരെ പ്രായമുള്ളവരിൽ ഹൃദയാഘാതം വളരെ അപൂർവമാണ്
45 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ, കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗ ചരിത്രമുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കുക. ഹൃദയാരോഗ്യ പരിശോധന നടത്തുന്നത് നല്ലതാണ്
പതിവായി വ്യായാമം ചെയ്യുക, സമീകൃത ആഹാരം കഴിക്കുക, ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുക, പ്രമേഹം നിയന്ത്രിക്കുക എന്നിവ ശ്രദ്ധിക്കണം
മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്
ഒരാൾക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെടും. ഇത് ചെറിയ വേദനയോ മുറുക്കമോ ആവാം
നടത്തിപ്പിക്കരുത്, ആസ്പിരിൻ പോലെയുള്ള ഗുളിക കഴിക്കുന്നവരാണെങ്കിൽ അതും കൂടി എടുക്കാം, എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക
Explore