04/04/2025

ചിയ സീഡ് കഴിക്കുന്നത് അർബുദത്തെ തടയുമോ?

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫൈബർ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു
വെള്ളത്തിൽ ചേർത്ത് കുതിർത്തോ ഓട്സ്, സ്മൂത്തി, ജ്യൂസ് പോലെയുള്ള ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയോ കഴിക്കാം
അർബുദം, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണമായ ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ കുറക്കാൻ ചിയ സീഡ് ആഹാരത്തിലുൾപ്പെടുത്തുന്നതിലൂടെ സാധിക്കുന്നു
ഇത് സ്തനാർബുദം, വൻകുടൽ, കരൾ, പാൻക്രിയാറ്റിക് എന്നിവയുൾപ്പെടെ വിവിധ തരം അർബുദങ്ങളിൽ നിന്നും ശരീരത്തെ തടയുന്നു
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിയ സീഡ് വളരെ ഫലപ്രദമായ ഒന്നാണ്. വിശപ്പ് കുറക്കുകയും ദഹനം മെച്ചപ്പെടുത്തുകയും അപചിയ പ്രക്രിയ ശക്തിപെടുത്തുകയും ചെയ്യുന്നു
എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്. ഇവ എല്ലിന് ക്ഷതം സംഭവിക്കുന്നത് കുറക്കുന്നു
കൊളസ്ട്രോൾ കുറക്കുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും ചിയ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുന്നു
Explore