സ്ട്രോക്ക് വന്നാൽ ആദ്യ 10 മിനിറ്റ് അതീവ നിർണായകമാണ്. സ്ട്രോക്കിനെ എങ്ങിനെ തിരിച്ചറിയാം?

പെട്ടെന്ന് നിൽക്കാനോ നടക്കാനോ ഉള്ള കഴിവ് നഷ്ടപ്പെടുക, തലകറക്കം അനുഭവപ്പെടുക
പെട്ടെന്ന് കാഴ്ച മങ്ങുക, രണ്ടായി കാണുക അല്ലെങ്കിൽ കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുക
മുഖം ഒരു വശം കോടിപ്പോവുക. പുഞ്ചിരിക്കാൻ ആവശ്യപ്പെടുമ്പോൾ ചുണ്ട് ഏതെങ്കിലും ഒരു വശക്കേത്ത് കോടിപ്പോവുക.
കൈകളിലോ കാലുകളിലോ പെട്ടെന്ന് മരവിപ്പോ ബലക്ഷയമോ അനുഭവപ്പെടുക. രണ്ട് കൈകളും ഒരേപോലെ ഉയർത്താൻ കഴിയാതിരിക്കുക.
സംസാരിക്കുമ്പോൾ വാക്കുകൾ കുഴയുക, പറയുന്ന കാര്യങ്ങൾ വ്യക്തമാകാതിരിക്കുക.
മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് പോലും പ്രകടമായാൽ ഒട്ടും സമയം കളയാതെ എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുക
Explore