16/10/2025

പാർസൽ ഭക്ഷണം കിട്ടുന്നത് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിലാണോ? ഇവ ശ്രദ്ധിച്ചോളൂ..

Pinterest
ഫുഡ് ഡെലിവറിക്കായി സാധാരണയായി ഉപയോഗിച്ചുവരുന്നത് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളാണ്. എന്നാൽ ഇവ അപകടകാരികളാണ്
കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ സുരക്ഷിതമല്ലാത്ത ഒരു കൂട്ടം രാസവസ്തുക്കളുടെയും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുകളുടെയും മിശ്രിതമാണ്. ഇത് ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നുള്ള റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്
കാൻസറിനും ഹോർമോൺ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്ന രാസവസ്തുക്കളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്
ഇവ ചൂടാകുമ്പോൾ വിഷ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാനും കാൻസർ, പ്രത്യുൽപാദന പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം എന്നിവക്കും കാരണമാകുന്നു
കുട്ടികളിൽ ബുദ്ധിശക്തി കുറയാനും, വളർച്ചാ പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവക്ക് കാരണമാകാം
ഈ പാത്രങ്ങളിൽ നിന്ന് ഭക്ഷണത്തിലേക്കും വെള്ളത്തിലേക്കും മൈക്രോപ്ലാസ്റ്റിക് കണികകൾ കലരാനും അത് ദഹന വ്യവസ്ഥയിലും മറ്റും പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്
Explore