13/08/2025

ഉറങ്ങുന്നതിന് മുമ്പ് ഇവ കുടിക്കൂ; ഗുണങ്ങളേറെ

രാത്രി ഉറങ്ങുന്നതിന് മുമ്പ് ചില പാനീയങ്ങൾ ശീലമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
ഇളംചൂടുള്ള നാരങ്ങാവെള്ളം
ഇളംചൂടു വെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും
കറുവപ്പട്ട വെളളം
കറുവപ്പട്ട ചേർത്ത ഇളം ചൂട് വെളളം കുടിക്കുന്നത് കാലറി ബേൺ ചെയ്യാൻ സഹായിക്കും
ഉലുവ വെള്ളം
ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറക്കാനും കഴിയുന്നു
കമൊമൈൽ ടീ
സ്ട്രെസ്സ് കുറക്കാനും ഉറക്കം മെച്ചപ്പെടുത്താനും കമൊമൈൽ ടീ സഹായിക്കും
മഞ്ഞൾ ചേർത്ത പാൽ
രാത്രിയിൽ ചൂടുള്ള പാൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഇൻഫ്ലമേഷൻ കുറക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും
അയമോദക വെള്ളം
രാത്രി ഉറങ്ങാൻ കിടക്കും മുൻപ് പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും
കറ്റാർവാഴ ജ്യൂസ്
കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തെ ക്ലെൻസ് ചെയ്യാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും
ഇഞ്ചി, നാരങ്ങാച്ചായ
ഇഞ്ചിയും നാരങ്ങയും ചേർത്തുണ്ടാക്കുന്ന ഹെർബൽ ചായ രാത്രിയിൽ കുടിക്കുന്നത് കാലറി ബേൺ ചെയ്യാൻ സഹായിക്കുന്നു
Explore