റമദാൻ ഹെൽത്ത് ടിപ്‌സ് ; വെള്ളം കുടിക്കാം, ഭക്ഷണം ശ്രദ്ധിക്കാം
നോമ്പിന് പകൽ സമയം വെള്ളം കഴിക്കാനാകില്ല എന്നതിനാൽ നോമ്പ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും ശരീരത്തിന് ആവശ്യ മായ വെള്ളം കഴിക്കാൻ ശ്രദ്ധിക്കണം.
കഴിക്കുന്ന ഭക്ഷണവും ജലാംശമടങ്ങിയതാവാൻ ശ്രദ്ധിക്കണം. ഇതുമൂലം ശരീരത്തിലെ ജലാംശം നിലനിർത്താനും നിർ ജലീകരണം തടയാനും സഹായിക്കും.
നിർജലീകരണം തലവേദന, ക്ഷീണം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കും. ഇത് നോമ്പിനെ കഠിനമാക്കുകയും ചെയ്യും. ശരീരത്തിൽ ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ നോമ്പുകാലത്ത് പഴങ്ങളും പച്ചക്കറികളും പോലുള്ളവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
നോമ്പ് സമയത്തും അല്ലാത്തപ്പോഴും ആരോഗ്യം നിലനിർത്താൻ പോഷകസമദ്ധമായ ഭക്ഷണം പ്രധാനഘടമാണ്. ദീർഘസമയം ഭക്ഷണം കഴിക്കാത്തതിനാൽ നോമ്പുകാലത്ത് ഇതിൽ പ്രത്യേക ശ്രദ്ധ നൽകണം.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസ്യമടങ്ങിയ മത്സ്യം, പയറുവർഗങ്ങൾ തുടങ്ങിയവ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. സ മീകൃതാഹാരം കഴിക്കുന്നത് ശരീരത്തിൻ്റെ ഊർജം നിലനിർത്താനും പകൽസമ യങ്ങളിൽ വിശപ്പിനെ അതിജീവിക്കാനും സഹായിക്കും.
നോമ്പ് തുറന്നുകഴിഞ്ഞാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ആ രോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തെരഞ്ഞെടുത്താൽ അമിത കൊഴുപ്പിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ കാക്കാം. ഇതിനായി പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മുക്തിനേടാനുള്ള നല്ലൊരു കാലയളവാണ് നോമ്പുകാലം.