ഡയറ്റ് സോഡ കഴിച്ചാൽ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ

ശരീര ഭാരം
ഡയറ്റ് സോഡ കുടിക്കുന്നവരിൽ മധുരം കഴിക്കാനുള്ള പ്രവണത കൂടും. ഇത് ശരീര ഭാരം കൂടാൻ കാരണമാകും
ഹൃദ്രോഗം
ഡയറ്റ് സോഡ കുടിക്കുന്നവരിൽ സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുന്നുമെന്ന് പഠനങ്ങൾ പറയുന്നു. കൃത്രിമ മധുരം മെറ്റബോളിക് സംവിധാനത്തെ തകരാറിലാക്കും
വൃക്ക
അമിതമായി ഡയറ്റ് സോഡ കഴിക്കുന്നതുമൂലം അവയിലെ രാസ ഘടകങ്ങള്‍ ഫിൽറ്റർ ചെയ്യുന്നതിന് വൃക്കകൾക്ക് അമിതമായി പണിയെടുക്കേണ്ടി വരും.
എല്ലുകൾക്ക് ബലഹീനത
ഡയറ്റ് സോഡയിലെ ഫോസ്ഫോറിക് ആസിഡ് എല്ലുകളെ ദ്രവിപ്പിക്കും. ഗുരുതരമാകുന്തോറും എല്ലുകളിൽ പൊട്ടലുണ്ടാകും
മാനസികാരോഗ്യം
ഡയറ്റ് സോഡയിലെ കൃത്രിമ മധുരം തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിക്കും. ഇത് അമിതമായി ഉള്ളിൽ ചെല്ലുന്നത് വിഷാദ രോഗത്തിനും മറ്റ് മാനസിക പ്രശ്നങ്ങൾക്കും കാരണമാകും.
Explore