ചില്ലറക്കാരല്ല അടുക്കളയിലെ മസാലകൾ; അറിയാം ഇവയുടെ ഗുണങ്ങൾ
ഇന്ത്യൻ അടുക്കളകളിൽ കാണപ്പെടുന്ന മസാലപ്പൊടികൾ രുചിക്കുമപ്പുറം നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മഞ്ഞൾപ്പൊടി: മഞ്ഞളിലെ കുർക്കുമിൻ കൊളസ്ട്രോൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ദഹനക്കേട്, അർബുദം, നീർവീക്കം എന്നിവ കുറക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു
മല്ലിപ്പൊടി: കാൽസ്യം, അയൺ, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുക്കളും ജീവകം എ, കെ, സി, അന്നജം, പ്രോട്ടീൻ എന്നിവയും അടങ്ങിയിരിക്കുന്നു
പ്രമേഹം, കൊളസ്ട്രോൾ, ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ, അമിത രക്തസ്രാവം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. തൈറോയ്ഡ്, നേത്രരോഗങ്ങൾ എന്നിവക്കും നല്ലതാണ്
മുളകുപൊടി: പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ സുലഭം. രക്തസമ്മർദം നിയന്ത്രിക്കൽ, ശരീരഭാരം കുറക്കൽ, പ്രതിരോധശേഷി കൂട്ടൽ, ദഹനം മെച്ചപ്പെടുത്തൽ എന്നിവക്കെല്ലാം നല്ലതാണ്
കുരുമുളക്: പ്രതിരോധ ശേഷി മെച്ചപ്പെടുത്തൽ, ദഹനം എളുപ്പമാക്കൽ, അർബുദത്തെ തടയൽ, ശരീരഭാരം കുറക്കൽ എന്നിവക്കെല്ലാം സഹായിക്കുന്നു. മികച്ച ആന്‍റിബയോട്ടിക് കൂടിയാണ്
ജീരകം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, നേത്രരോഗങ്ങളെ തടയുന്നു
കറുകപ്പട്ട: ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇൻഫ്ലമാറ്ററി ഗുണങ്ങളും കൊണ്ട് സമ്പന്നമാണ്. ഹൃദയാരോഗ്യം, ദഹനം, പ്രതിരോധശേഷി എന്നിവക്ക് ഗുണകരം. സമ്മർദം, ഉത്കണ്ഠ എന്നിവ കുറക്കാനും സഹായിക്കുന്നു