12/04/2025

ഇതറിഞ്ഞാൽ സൈക്ലിങ് നിങ്ങൾ ഒഴിവാക്കില്ല

സൈക്ലിങ് കേവലം വിനോദം മാത്രമല്ല രോഗങ്ങൾക്കുള്ള മരുന്ന് കൂടിയാണെന്ന് നമുക്കറിയാം. പൂർണ ശരീര വ്യായാമമായ സൈക്ലിങ്ങിന്റെ ചില പ്രധാന ഗുണങ്ങൾ
അമിതവണ്ണം കുറക്കുന്നതിനും പേശി സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കുന്നതിനും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു
ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യതകൾ കുറക്കുകയും കൊളസ്ട്രോൾ കുറക്കുകയും ചെയ്യുന്നു
ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും മാനസികാരോഗ്യം ഉറപ്പു നൽകുകയും ചെയ്യുന്നതിലൂടെ മികച്ച മൂഡ് ലിഫ്റ്ററായി പ്രവർത്തിക്കുന്നു
ഒരു മണിക്കൂർ സൈക്ക്ലിങ് ചെയ്യുന്നതിലൂടെ ഏകദേശം 400 മുതൽ 1000 വരെ കലോറി കുറയുന്നു
ഒരു ദിവസം 20 മിനിറ്റിൽ അധികം സൈക്കിൾ ചവിട്ടുന്നയാൾക്ക് രോഗപ്രതിരോധ ശേഷി വർധിക്കുന്നു
ശരിയായ ഉറക്കം ലഭിക്കുന്നതിനും ഏകാഗ്രതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനും സഹായിക്കുന്നു
Explore