05/06/2025

സവാള ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ടോ? എങ്കിൽ ഇവ അറിഞ്ഞിരിക്കാം

അടുക്കളയിലെ ഒരു പ്രധാന പച്ചക്കറിയാണ് സവാള. സവാളക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. സവാള കഴിക്കുന്നതുകൊണ്ടുള്ള ചില ഗുണങ്ങൾ
ഉയർന്ന രക്ത സമ്മർദ്ദം കുറക്കാൻ സവാള ഭക്ഷണത്തിൽ ചേർക്കുന്നത് വളരെയേറെ ഗുണം ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതിനാൽ പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബെറ്റിസ് ഉള്ളവർ ദിവസവും സവാള കഴിക്കുന്നത് നല്ലതാണ്
ഓസ്റ്റിയോപൊറോസിസ് വരുന്നത് തടയുകയും എല്ലുകളുടെ ബലം കൂട്ടൂകയും ചെയ്യുന്നു
വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിക്കുന്നതിനാല്‍ ചര്‍മത്തിലെ ചുളിവുകളും കറുത്ത പാടുകളും തടയാൻ ഗുണകരമാണ്
സവാളയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു
ഇതില്‍ അടങ്ങിയിരിക്കുന്ന സെലീനിയം വിറ്റാമിന്‍ ഇയുടെ ഉത്പാദനം കൂട്ടുന്നതിനാൽ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു
Explore