14/10/2025

ദിവസവും ഒരു ചെറുനാരങ്ങ, ആരോഗ്യ ഗുണങ്ങളോ ഏറെ!

Pinterest
നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ചെറുനാരങ്ങ. ദിവസവും ഒരു ചെറുനാരങ്ങ കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്
ദഹനപ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ. ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് നാരങ്ങവെള്ളം നല്ലതാണ്
നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
നാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിന്‍റെ യുവത്വം നിലനിർത്തുന്നു
നാരങ്ങയിൽ വളരെ കുറഞ്ഞ അളവ് കലോറിയാണ് അടങ്ങിയിട്ടുളളത്. ഫൈബർ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
നാരങ്ങയിലെ സുഗന്ധവും പോഷകങ്ങളും ഊർജ്ജം വർധിപ്പിക്കാനും സമ്മർദം കുറക്കുന്നതിനും സഹായിക്കുന്നു
Explore