ഗ്രീൻ ടീ: കൊളസ്ട്രോൾ മുതൽ അർബുദം വരെ പ്രതിരോധിക്കും
മലയാളികളും ചായയും തമ്മിൽ പ്രത്യേക ബന്ധമുണ്ട്. പാൽചായ, കട്ടൻ ചായ, ലെമൺ ടീ, ഇഞ്ചിച്ചായ എന്നിങ്ങനെ ചായയിൽ തന്നെ ഭഗഭേദങ്ങൾ ഉണ്ടെങ്കിലും ഔഷധമൂല്യത്തിൽ മുന്നിൽ നിൽക്കുന്നത് ഗ്രീൻ ടീയാണ്
ഗ്രീൻ ടീ ദിവസവും കുടിക്കുന്നതിലൂടെ ഹൃദയ ധമനികളിലെ തടസ്സം ഇല്ലാതാവുകയും രക്തധമനികൾ കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു
ശ്വാസകോശ അർബുദം, അണ്ഡാശയ അർബുദം, രക്താർബുദം എന്നിവ വരാനുള്ള സാധ്യത കുറക്കുന്നു
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റുകൾ, പോളിഫിനോള്‍, പിഗാലോ കാറ്റെച്ചിന്‍ ഗാലെറ്റ് എന്നിവ അർബുദത്തെ തടയുന്നു
പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പും പൊണ്ണത്തടിയുമാണ്. കഫീൻ കൂടുതൽ അടങ്ങിയതിനാൽ ദിവസവും കുടിക്കുമ്പോൾ ശരീര ഭാരം കുറയുന്നു
അമിത രക്തസമ്മർദ്ദം കുറക്കുന്നതിനും കൊളസ്ട്രോൾ കുറക്കുന്നതിനും ഗ്രീൻ ടീ സഹായിക്കുന്നു
ശ്രദ്ധിക്കുക.: ഗ്രീൻ ടീ എന്നാൽ മേൽ പറഞ്ഞവക്കുള്ള മരുന്നല്ല. ഗ്രീൻ ടീ കുടിച്ച് മാത്രം ഒരു രോഗവും നിവാരണം ചെയ്യപ്പെടില്ല