06/11/2025

കണ്ണുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് ഈ പഴങ്ങൾ കഴിക്കൂ...

pinterest
കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും കണ്ണിന്‍റെ സമ്മർദം കുറക്കുന്നതിനും ചുവടെ നൽകുന്ന പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്
ആന്റി ഓക്സിഡന്റുകൾ ബ്ലൂബെറിയിൽ ധാരാളമടങ്ങിയിട്ട് ഉണ്ട്. ഇതിലെ ചില ഘടകങ്ങൾ പ്രമേഹമില്ലാത്തവരിലെ കാഴ്ചശക്തി മെച്ചപ്പെടുത്തും
കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഓറഞ്ചിൽ അടങ്ങിയ വൈറ്റമിൻ സി സഹായിക്കും
കണ്ണുകളുടെ വരൾച്ച തടയാനും കണ്ണിനുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറക്കാനും പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി
കിവിയിൽ ധാരാളം വൈറ്റമിൻ സിയും ല്വൂട്ടിൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി കൂട്ടുന്നു
വിറ്റാമിൻ എയുടെ കലവറയായ പേരക്ക കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു
ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും കൂടുതലായി അടങ്ങിയിട്ടുള്ള മാമ്പഴം കാഴ്ചശക്തി വർധിപ്പിക്കുന്നു
Explore