കൊളസ്ട്രോൾ കുറക്കുന്നതു മുതൽ സൗന്ദര്യ സംരക്ഷണം വരെ, അറിയാം കടലയുടെ ഗുണങ്ങൾ

കുറഞ്ഞ വിലയിൽ കൂടുതൽ ഗുണങ്ങളും പോഷകവും നൽകുന്ന ആഹാരമാണ് കടല
നാരുകൾ ധാരാളമുള്ളതിനാൽ ദഹന വ്യവസ്ഥ സുഗമമാക്കും
അനാവശ്യമായ വിശപ്പും കൊതിയും ഇല്ലാതാക്കും. ശരീരഭാരം നിലനിർത്താൻ ഉത്തമമാണ്
കടലയുടെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് കാരണം കാർബോഹൈഡ്രേറ്റുകൾ സാവധാനത്തിലാണ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. ഇത് ഗ്ലൂക്കോസിന്‍റെ അളവ് നിലനിർത്താൻ സഹായിക്കും
രക്തസമ്മർദ്ദം കുറക്കാനും ഹൃദയപേശികളുടെ പ്രവർത്തനത്തിനും സഹായിക്കുന്ന പൊട്ടാസ്യം,മഗ്നീഷ്യം എന്നിവ കടലയിൽ അടങ്ങിയിട്ടുണ്ട്
വിളർച്ച തടയാൻ സഹായിക്കുന്ന ഇരുമ്പ് കടലയിൽ ധാരാളമുണ്ട്
പ്രോട്ടീൻ ലഭിക്കാനുള്ള മികച്ച മാർഗമാണ് കടല
Explore