വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കേണ്ട ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങൾ വെള്ളത്തിൽ കുതിർത്ത് വേണം ഉപയോഗിക്കാൻ. പാചകം ഏളുപ്പമാക്കാനും പോഷകങ്ങൾ ധാരാളമായി ലഭിക്കാനും ഇവ സഹായിക്കും
ധാന്യങ്ങൾ
പരിപ്പ്, കടല, മുതിര, ചെറുപയർ, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങൾ വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കുന്നത് പാചകം ഏളുപ്പമാക്കും
​സോയാബീൻ
കുതിർത്ത സോയാബീനിൽ ഫൈറ്റിക് ആസിഡുകൾ കുറവായിരിക്കും. ഇവ ദഹനത്തെ എളുപ്പമാക്കും
ബദാം
രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെക്കുന്ന ബദാമിലെ പോഷകങ്ങൾ ശരീരത്തിലേക്ക് നന്നായി ലഭിക്കുകയും എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും
ഉണക്ക മുന്തിരി
ഭാരം കുറക്കാൻ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു വെക്കണം. ഇവ കുതിർത്തു വെക്കുന്ന വെള്ളവും ആരോഗ്യപ്രദമാണ്
ചിയ സീഡ്സ്
ചിയ സീഡ്സ് വെള്ളത്തിൽ കുതിർക്കുന്നത് കൂടുതൽ വെള്ളത്തെ ആഗിരണം ചെയ്യാൻ സഹായിക്കും
ഓട്സ്
ഓട്സ് വെള്ളത്തിലിട്ട് കുതിർത്താൽ അതിലടങ്ങിയ സ്റ്റാർച്ചുകൾ ഇല്ലാതാകും. പഞ്ചസാരയുടെ അളവ് കുറക്കാനും പെട്ടെന്ന് ദഹിക്കാനും സഹായിക്കും
Explore