അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി പല രോഗാവസ്ഥകള്‍ക്കും സാധ്യത കൂടുതലാണ്. ബി.പി കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറക്കാൻ സഹായിക്കും
ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യവും ഫ്ലേവനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറക്കാൻ സഹായിക്കുന്നു
ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് നൈട്രേറ്റുകൾ ശരീരം നൈട്രിക് ഓക്സൈഡാക്കി മാറ്റുകയും രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
രക്തസമ്മർദം കുറക്കാൻ സഹായിക്കുന്ന പോളിഫെനോളുകൾ മാതളനാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്
രക്തക്കുഴലുകൾക്ക് അയവ് നൽകാനും രക്തസമ്മർദം കുറക്കാനും ഇഞ്ചി സഹായിക്കുന്നു