ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണങ്ങളെയാണ് സൂപ്പർഫുഡുകൾ എന്ന് പറയുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെയും ഉറക്കത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്
നട്സ്
വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് നട്സ്. പ്രത്യേകിച്ച് ബദാം, വാൽനട്ട് എന്നിവ ഉറക്കം മെച്ചപ്പെടുത്തുമെന്ന് സഹായിക്കും
ചമോമൈൽ ചായ
ചമോമൈൽ ചായ പോലുള്ള ചായകളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം മെച്ചപ്പെടുത്തും
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകൾ മഗ്നീഷ്യം കൊണ്ട് സമ്പുഷ്ടമാണ്. ഇത് നല്ല ഉറക്കത്തിന് സഹായിക്കും
തൈര്
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ തൈര് പ്രധാന പങ്ക് വഹിക്കുന്നു, അതിനാൽ നല്ല ഉറക്കത്തിന് തൈര് നല്ലതാണ്
വാഴപ്പഴം
വാഴപ്പഴത്തിൽ വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മത്സ്യം
മത്സ്യങ്ങളിൽ, പ്രത്യേകിച്ച് സാൽമണിൽ, ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ നല്ല ഉറക്കത്തിന് സഹായിക്കും
ഭക്ഷണത്തിന് പുറമെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും