22/05/2025

തൈറോയ്ഡ് നിയന്ത്രിക്കാൻ കഴിക്കാം ഈ പഴങ്ങൾ

മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഉപാപചയ പ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്
തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലനം ഉപാപചയനിരക്കിലെ വ്യത്യാസം, ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടി കൊഴിച്ചിൽ, ഹൃദ്രോഗസാധ്യത, സീലിയാക് ഡിസീസ്, പ്രമേഹം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും
സെലെനിയം, അയഡിൻ, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തൈറോയ്ഡിനെ നിയന്ത്രിക്കുന്നു. തൈറോയ്ഡിനെ നിയന്ത്രിക്കാന്‍ ഈ പഴങ്ങൾ കഴിക്കാം
ആപ്പിൾ
തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം സുഗുമമാക്കുന്നതിന് ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കുന്നു
ബെറികൾ
സ്ട്രോബറി, മൾബറി, റാസ്ബറി എന്നിവ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കുകയും പ്രവർത്തനം സുഗമമായി നിലനിർത്തുകയും ചെയ്യുന്നു
ഓറഞ്ച്
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുകയും തൈറോയ്ഡ് അസന്തുലിതാവസ്ഥയെ തടയുകയും ചെയ്യുന്നു
പൈനാപ്പിൾ
തൈറോയിഡിന്റെ ലക്ഷണങ്ങളിലൊന്നായ ക്ഷീണം അകറ്റാൻ സഹായിക്കുന്ന വിറ്റാമിൻ ബി ഇതിൽ അടങ്ങിയിരിക്കുന്നു
വാഴപ്പഴം
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയവ ഹൈപ്പോ തൈറോയിഡിസം ഉള്ളവർ കഴിക്കുന്നത് നല്ലതാണ്
Explore