23/11/2025

സ്തനാർബുദം തടയാൻ ഇവ ഭക്ഷണത്തിലുൾപ്പെടുത്തൂ...

pinterest
സ്തനാർബുദ സാധ്യത കുറക്കുന്നതിൽ കഴിക്കുന്ന ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്
പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു
പച്ചച്ചീര, കേൽ, കൊളാർഡ് ഗ്രീൻസ് തുടങ്ങിയ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ബ്രൊക്കോളി, കോളിഫ്ലവർ, ബ്രസൽ സ്പ്രൗട്സ്, കാബേജ് തുടങ്ങിയ ക്രൂസിഫെറസ് തുടങ്ങിയവക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാനുള്ള കഴിവുണ്ട്
സവാള, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ കാൻസറിനെ തടയുന്ന ഭക്ഷണങ്ങളിൽ പ്രധാനമാണ്
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ക് ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാൻസറിനെ തടയും
മത്തി, അയല, പുഴമത്സ്യം, സാൽമൺ എന്നീ മത്സ്യങ്ങൾ ആഴ്ചയിൽ രണ്ടുതവണയെങ്കിലും കഴിക്കുന്നത് നല്ലതാണ്
യോഗർട്ട്, ലസ്സി തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങൾ പതിവായി ഭക്ഷണത്തിലുൾപ്പെടുത്തുക
പയർ വർഗങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് കാൻസർ വരുന്നത് കുറക്കുന്നതിന് സഹായിക്കും
Explore