ഓരോ പ്രായത്തിലുമുള്ള കുട്ടികൾക്ക് വേണ്ട പോഷകങ്ങൾ അത് ഊർജമായാലും മാക്രോ-മൈക്രോ ന്യൂട്രിയൻസായാലും അത് അവരുടെ ജെൻഡറിനെയും ഫിസിക്കൽ ആക്ടിവിറ്റി ലെവലിനെയും അടിസ്ഥാനമാക്കിയായിരിക്കും.
മധുരപാനീയങ്ങൾ, highly Processed/Ultra processed food (UPFS) എന്നിവയുടെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനും പ്രത്യേക ശ്രദ്ധ പുലർത്തണം.
പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്ക് മാത്രമേ കുട്ടികളുടെ മൊത്തം വളർച്ചയും മാനസികാരോഗ്യവും ഉറപ്പാക്കാൻ കഴിയൂ.
കുട്ടികൾക്ക് ഏറ്റവും നല്ല ഭക്ഷണങ്ങൾ
ധാന്യങ്ങൾ-അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽനിന്നും റാഗി, ബാജറ, തിന, മണിചോളം തുടങ്ങിയ ചെറുധാന്യങ്ങളിൽനിന്നുമാണ് ശരീരത്തിനാവശ‍്യമായ 45-60 ശതമാനം ഊർജം ലഭിക്കുന്നത്.
പയർവർഗങ്ങൾ
പയർ വർഗങ്ങളിൽ കുട്ടികളുടെ തലച്ചോറിന്‍റെ വളർച്ചക്ക് ആവശ്യമായ സിങ്ക്, പ്രോട്ടീൻ, അയൺ, ഫോളേറ്റ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
മാംസാഹാരവും മുട്ടയും
ലീൻമീറ്റ് അഥവാ കൊഴുപ്പ് കുറഞ്ഞ മാംസാദികളിൽ (ചിക്കൻ, മുട്ട) പ്രോട്ടീൻ, സിങ്ക്, അയൺ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്ക് വരുന്ന അനീമിയ കുറക്കാൻ സഹായിക്കുന്നു.
മത്സ്യം
ബുദ്ധിവികാസത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് മത്സ്യത്തിൽ അടങ്ങിയിട്ടുള്ള ഡി.എച്ച്.എ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്.
പച്ചക്കറികൾ
കുട്ടികളുടെ ഭക്ഷണത്തിൽ മാറ്റിനിർത്താനാകാത്തതും എന്നാൽ അവർ മാറ്റിനിർത്തുന്നതും പച്ചക്കറികളാണ്. ഇവ ഉൾപ്പെടുത്തുന്നതിലൂടെ ധാരാളം വിറ്റാമിൻ, ധാതുക്കൾ, നാരുകൾ, ആന്‍റിഓക്സിഡന്‍റുകൾ ലഭിക്കുന്നു. ഇവയിൽ പൊതുവേ കലോറി വളരെ കുറവായിരിക്കും.
വളരെ ചെറിയതോതിലാണ് കഴിക്കേണ്ടത്. എന്നാൽ, ഇതിൽനിന്ന് തന്നെ പലതരം പോഷകങ്ങളാണ് ലഭിക്കുന്നത്. 5-6 എണ്ണംവരെ ഓരോ നട്സും കഴിക്കാവുന്നതാണ്. ഒറ്റക്കോ ഒന്നിച്ചോ ഇവ കഴിക്കാവുന്നതാണ്.