09/08/2025

വാഴപ്പഴം കഴിക്കുന്നത് ഹൃദ്രോഗം വിളിച്ചു വരുത്തുമോ?

Pinterest
വാഴപ്പഴത്തിൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട്
മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിനുകൾ സി, ബി 6 എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങളുടെ ഉറവിടമാണ് വാഴപ്പഴം
എന്നാൽ അവ ധാരാളം കഴിച്ചാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ കൂടി അറിഞ്ഞിരിക്കണം
നാരുകൾ ധാരാളം അടങ്ങിയതിനാൽ അമിതമായി കഴിക്കുന്നത് വയറുവേദന, അസ്വസ്ഥത, വയർവീർക്കൽ എന്നിവക്ക് കാരണമാകുന്നു
ധാരാളം വാഴപ്പഴം കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും
വാഴപ്പഴത്തിൽ കലോറി വളരെ കൂടുതലാണ്. അധികം കഴിക്കുകയാണെങ്കിൽ ശരീരഭാരം കൂടുന്നു
ഇതിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അമിതമായി കഴിക്കുന്നത് മൂലം രക്തത്തിൽ പൊട്ടാസ്യം കൂടുന്നു. ഇത് ഹൈപ്പർകീമിയ എന്ന പ്രശ്‌നമുണ്ടാകാം. ഇത് ഹൃദയാഘാതത്തിനും കാരണമാകും
വാഴപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാൽ പ്രമേഹരോഗികൾ അമിതമായി വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം
Explore