ഈ പഴങ്ങൾ കഴിക്കൂ... ബെല്ലി ഫാറ്റ് കുറക്കാം

പഴവർഗങ്ങളും പച്ചക്കറികളും വിറ്റാമിനുകളുടെയും മിനറലുകളുടെയും ഉറവിടമാണ്. ഇവ നാരുകളാൽ സമൃദ്ധവുമാണ്.
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് പഴങ്ങൾ നല്ലതാണ്. അതേസമയം, ചില പഴവർഗങ്ങളിൽ നന്നായി പഞ്ചസാരയുള്ളതായിരിക്കും. ചിലതിൽ കലോറി കൂടുതലായിരിക്കും
ബെല്ലി ഫാറ്റ് കുറക്കാൻ സഹായിക്കുന്ന പഴങ്ങൾ
മുന്തിരി
മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കത്തിച്ചു കളയാനും മുന്തിരി ഏറെ ഫലപ്രദമാണ്
ആപ്പിൾ
ഫൈബർ കൊണ്ട് സമ്പന്നമായ ആപ്പിൾ കഴിച്ചാൽ കുറെ നേരം വിശപ്പുണ്ടാകില്ല
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പടങ്ങിയ പഴവർഗമാണ് അവക്കാഡോ. ബെല്ലി ഫാറ്റ് കത്തിച്ചുകളയാൻ ഇതിന് സാധിക്കും
തണ്ണിമത്തൻ
ജലാംശം നൽകുന്നതും കലോറി കുറവുമായ തണ്ണിമത്തൻ ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
കിവി
നാരുകളാൽ സമൃദ്ധമാണ് കിവി. ഇത് മറ്റ് ഭക്ഷണം കഴിക്കാനുള്ള ആ​ഗ്രഹം കുറക്കുന്നു
ഓറഞ്ച്
ഓറഞ്ചിലും കലോറി കുറവാണ്. മാത്രമല്ല വിറ്റാമിൻ സി നന്നായുണ്ട്. ഇത് കൊഴുപ്പ് കുറക്കാൻ ഗുണകരമാണ്
മാതളം
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് മാതളം. കൊഴുപ്പ് കത്തിച്ചുകളയാനും വയറെരിച്ചിൽ കുറക്കാനും മാതളം നല്ലതാണ്
പൈനാപ്പിൾ
പൈനാപ്പിളിൽ ബ്രോമെലൈൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വയറു വീർക്കൽ കുറക്കുകയും ചെയ്യും
ബെറീസ്
ബെറീസിൽ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. മാത്രമല്ല ധാരാളം നാരുകളും ആന്റിഓക്സിഡന്റുകളുമു
പിയർ ഫ്രൂട്ട്
പിയർ ഫ്രൂട്ടിൽ നന്നായി നാരുകൾ അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറക്കാൻ സഹായിക്കും
Explore