പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണത്. ശരീരത്തിലെ ഇൻസുലിൻ ഹോർമോണിന്‍റെ ഉൽപാദനത്തിലോ പ്രവർത്തനത്തിലോ ഉണ്ടാകുന്ന തകരാറുകൾ കാരണമാണ് സംഭവിക്കുന്നത്.
നെല്ലിക്കാ ജ്യൂസ്
നാരുകളും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും
ഓട്സ്
ഓട്സ് നാരുകളാൽ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കും
പയറുവർഗ്ഗങ്ങൾ
പയറുവർഗ്ഗങ്ങളിൽ നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
ഉലുവ
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്
കറുവപ്പട്ട ചായ
കറുവപ്പട്ടയിട്ട ചായ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്
കുതിര്‍ത്ത ബദാം
ബദാം കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും
മുട്ട
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട രാവിലെ കഴിക്കുന്നത് നല്ലതാണ്