24/09/2025

പയർവർഗങ്ങൾ ഇങ്ങനെ കുതിർക്കൂ... ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം

Pinterest
പാചകം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് പയർവർഗങ്ങൾ ശരിയായി കുതിർക്കുക എന്നത്. ഇത് ഫൈറ്റിക് ആസിഡ് പോലുള്ള ആന്റി ന്യൂട്രിയന്റുകളെ നീക്കം ചെയ്യുന്നു
ദഹനം, വയറുവീർക്കൽ എന്നിവ തടയുന്നതിന് ഇത് സഹായിക്കുന്നു. വ്യത്യസ്ത തരം പയർവർഗങ്ങൾ കുതിർക്കാൻ അനുയോജ്യമായ സമയം
കടല പരിപ്പ്: രണ്ട് മണിക്കൂർ വരെ കുതിർക്കുക. കൂടുതൽ നേരം കുതിർക്കുന്നത് മൃദുവാക്കാനും, വേഗത്തിൽ വേവുന്നതിനും സഹായിക്കും
കടല: 8 മുതൽ 12 മണിക്കൂർ വരെ കുതിർക്കുക. ദഹനപ്രശ്നങ്ങൾ കുറക്കുന്നതിന് ഇത് പ്രധാനമാണ്
ചുവന്ന പരിപ്പ്: 15 മുതൽ 20 മിനിറ്റ് വരെ കുതിർക്കുക. ഇത് അഴുക്കിനെയും ആന്റി ന്യൂട്രിയന്റ്സിനെയും നീക്കം ചെയ്യാൻ സഹായിക്കുന്നു
ചെറുപയർ പരിപ്പ്: ഇത് ദഹിക്കാൻ എളുപ്പമായതിനാൽ 30 മിനിറ്റ് കുതിർക്കുക
തുവര പരിപ്പ്: 30 മുതൽ 45 മിനിറ്റ് വരെ കുതിർക്കുക. ഇത് പാചകം ചെയ്യാൻ എടുക്കുന്ന സമയം കുറക്കുന്നു
Explore