എപ്പോഴും ക്ഷീണമാണോ? ഈ പാനീയങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

ക്ഷീണം തോന്നുമ്പോൾ കാപ്പിയോ ചായയോ കുടിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്
ശരിക്കും ഊർജ്ജസ്വലമാകണമെങ്കിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്
1. ബനാന മിൽക്ക് ഷേക്ക്/സ്മൂത്തി
വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയിൽ ധാരാളം നാരുകളും ഉൾപ്പെടുന്നു
2. ഹെർബൽ ടീ
ആന്‍റിഓക്‌സിഡന്‍റുകളാൽ സമ്പന്നമാണിത്. മെറ്റബോളിസവും രക്തചംക്രമണവും ഊർജ്ജ നിലയും വർധിപ്പിക്കും
3. മാതളനാരങ്ങ ജ്യൂസ്
രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറക്കുന്നു. ഊർജത്തിന്‍റെ അളവ് വർധിപ്പിക്കുന്നു
4. ചിയ വിത്തുകൾ ചേർത്ത തണ്ണിമത്തൻ ജ്യൂസ്
ചിയ വിത്തിൽ ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്
5. തേങ്ങാവെള്ളം
ഈ പ്രകൃതിദത്ത പാനീയം ശരീരത്തിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും