വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ ഗുണം മാത്രമല്ല, ദോഷവുമുണ്ട്..

വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമായാണ് കണക്കാക്കുന്നത്. എന്നാൽ ദോഷവുമുണ്ട്
ദഹനത്തിനും വിഷാംശം നീക്കാനും വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ തെറ്റായ രീതിയിൽ കുടിച്ചാൽ അസ്വസ്ഥതകൾ ഉണ്ടാവാം
രാവിലെ അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് വയറ്റിൽ ഭാരവും വീർപ്പുമുട്ടലും ഉണ്ടാക്കിയേക്കാം
തണുത്ത വെള്ളം വയറുവേദനക്ക് കാരണമാവാം. പ്രത്യേകിച്ച് ദഹന പ്രശ്നങ്ങളുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കും
ഒറ്റയടിക്ക് വെള്ളം കുടിക്കുമ്പോൾ ആമാശയത്തിന് പെട്ടെന്ന് ഭാരം അനുഭവപ്പെടുകയും ഓക്കാനത്തിന് കാരണമാവുകയും ചെയ്യും
വൃക്കരോഗങ്ങൾ, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതല്ല
ചെറുചൂടുള്ള വെള്ളമാണ് എപ്പോഴും വെറുംവയറ്റിൽ ഉചിതം
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് രണ്ട് ഗ്ലാസ് ശുദ്ധജലം വെറുംവയറ്റിൽ കുടിക്കാം
വെള്ളം കുടിക്കുന്നതിന്റെ അളവ് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി, കാലാവസ്ഥ, അധ്വാനം എന്നിവ അനുസരിച്ച് മാറ്റംവരും
Explore