January 18, 2025

പാല് കുടി നിർത്തേണ്ട! കാൻസറിനുള്ള സാധ്യത കുറക്കും

ദിവസവും പാല് കുടിക്കുന്ന ശീലമുണ്ടാകുന്നത് നല്ലതെന്ന് പഠനം. ഓക്സ്‌ഫഡ് സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയുന്നത്.
കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പാലും പാലുൽപന്നങ്ങളും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും എന്നാണ് പഠനത്തിൽ പറയുന്നത്.
ലോകത്ത് കാൻസറുകളിൽ ഏറ്റവും അപകടകരവും മൂന്നാം സ്‌ഥാനത്തുള്ളതുമായ അർബുദമാണ് ബവൽ കാൻസർ. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ബവൽ കാൻസർ സാധ്യത അഞ്ചിൽ ഒന്ന് അതായത് 17 ശതമാനം കുറയ്ക്കുമെന്ന് ഓക്‌സ്‌ഫഡ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.
വൻകുടലിൽ ആരംഭിച്ച് മലാശയത്തിന്‍റെ ആവരണങ്ങളിൽ പോളിപ്പുകളായാണ് ബവൽ കാൻസർ വികസിക്കുക. അർബുദകാരികളായേക്കാവുന്ന പോളിപ്പുകളെ തിരിച്ചറിയാൻ പതിവായ പരിശോധനകൾ വഴി സാധിക്കും.
കാൻസറിൽ നിന്ന് സംരക്ഷണമേകാൻ പാൽ ഭക്ഷണത്തിലെ ഉൾപ്പെട്ടിരിക്കുന്ന 97 ഘടകങ്ങളെയും അവ ബവൽ കാൻസറിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും കുറിച്ച് അറിയാൻ അഞ്ച് ലക്ഷം സ്ത്രീകളിലാണ് പരിശോധന നടത്തിയത്.
ദിവസവും ഭക്ഷണത്തിൽ 300 മില്ലി ഗ്രാം കാത്സ്യം ഉൾപ്പെടുത്തുന്നത് ബവൽ കാൻസർ സാധ്യത 17 ശതമാനം കുറയ്ക്കുന്നതായി നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. കാത്സ്യം ധാരാളമടങ്ങിയ ഇലക്കറികൾ, യോഗർട്ട് എന്നിവയും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും.
എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്താൻ കാത്സ്യത്തിന് സാധിക്കും. ഇപ്പോൾ കാൻസറിനെ പ്രതിരോധിക്കാനും കാത്സ്യത്തിന് ആവുമെന്ന് ഈ പഠനത്തിലൂടെ തെളിയുന്നു.
Explore