രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കും?
രാവിലെ എണീറ്റ് ഒരു കപ്പ് കാപ്പി ദിവസം ഉന്മേഷത്തോടെ ആരംഭിക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ല. എന്നാൽ ഈ ഒരു കപ്പ് കാപ്പി നിങ്ങളെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ഒരു ദിവസം നാം കഴിക്കുന്ന കാപ്പിയുടെ അളവും കാപ്പി കുടിക്കുന്ന സമയവും പ്രധാനമാണ്.
ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും കാപ്പിയുടെ ഉപയോഗം അപകട സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
രാവിലെ എണീറ്റ ഉടനെ കാപ്പി കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരമായി കാപ്പി കുടിക്കുന്നവർക്ക് മരണസാധ്യത 16 ശതമാനം കുറവാണെന്നും ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 31 ശതമാനം കുറവാണെന്നും പഠനത്തിൽ തെളിഞ്ഞു.
വൈകുന്നേരം കാപ്പി കുടിക്കുന്നത് ശരീരത്തിൻ്റെ സ്വാഭാവിക രീതിയിൽ പല രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും രാവിലെ കാപ്പി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ ഉണ്ടാക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫൈൻ, മസ്തിഷ്‌കത്തിലെ ആഡിനോസൈൻ റെസപ്റ്ററുകൾ ഏറ്റെടുത്ത് ശരീരത്തിന് ഊർജ്ജം നൽക്കുകയും മനസ്സിന് ഉണർവും ശ്രദ്ധയും നൽക്കുന്നു. ഒപ്പം രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.