വെറും വയറ്റില്‍ ഇളംചൂട് മഞ്ഞള്‍വെള്ളം കുടിക്കൂ.. ഗുണങ്ങൾ ഏറെ

അടുക്കളയിലെ ആരോഗ്യം നല്‍കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി. നാം കറികളിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞളിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്
വെറും വയറ്റില്‍ ഇളംചൂടു മഞ്ഞള്‍വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
നല്ല ദഹനത്തിന്
ഇളംചൂടു മഞ്ഞള്‍വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങൾക്കും മലബന്ധം പരിഹരിക്കാനും നല്ലതാണ്
കരളിലെ വിഷാംശങ്ങൾ ഒഴിവാക്കാം
കരളിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ മഞ്ഞള്‍വെള്ളം സഹായിക്കും
രോഗപ്രതിരോധ ശേഷി
ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് മഞ്ഞള്‍
ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു
രക്തധമനികളിലെ തടസം നീക്കാനും ഇതുവഴി രക്തപ്രവാഹം നല്ലപോലെ നടക്കാനും മഞ്ഞള്‍വെള്ളം സഹായിക്കും
പ്രമേഹം
മഞ്ഞളിലെ കുര്‍കുമിന്‍ പ്രമേഹം ഒഴിവാക്കാൻ നല്ലതാണ്. ഇത് ഡയബെറ്റിസ് നിയന്ത്രിക്കും
തലച്ചോറിന്റെ ആരോഗ്യം
മഞ്ഞള്‍വെള്ളം ദിവസവും കുടിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
ഇളംചൂടു മഞ്ഞള്‍വെള്ളം നല്ല കൊളസ്‌ട്രോള്‍ വർധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും
Explore