07/10/2025

കാൽപാദങ്ങളിലെ ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുത്

pinterest
കാൽപാദങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിലേക്കുള്ള ഒരു ചാലകം കൂടിയാണ്. പാദങ്ങളിലെ ചില ലക്ഷണങ്ങൾ പോഷകാഹാരക്കുറവിന്റെ ആദ്യകാല സൂചനകളാകാം
സൂചി കുത്തുന്ന പോലുള്ള വേദന വിറ്റാമിൻ ബി12 കുറവിന്‍റെ സൂചനയാകാം. നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഡയബറ്റിക് ന്യൂറോപ്പതിക്ക് കാരണമാകുന്നു
പാദങ്ങളിൽ ചൂടോ, എരിച്ചിലോ അനുഭവപ്പെടുന്നത് പെരിഫറൽ ന്യൂറോപ്പതിയുടെ ലക്ഷണമാകാം. ഇത് വിറ്റാമിൻ ബി12, ബി6 എന്നിവയുടെ കുറവ് മൂലമുണ്ടാകാം
പാദങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുന്നതും നിറം വിളറി കാണപ്പെടുന്നതും വിളർച്ചയുടെ ലക്ഷണമാവാം. ഇത് പലപ്പോഴും ഇരുമ്പിന്‍റെ അല്ലെങ്കിൽ വിറ്റാമിൻ ബി12 ന്‍റെ കുറവ് മൂലമുണ്ടാകാം
ചെറിയ മുറിവുകൾ, പോറലുകൾ, അല്ലെങ്കിൽ കുമിളകൾ എന്നിവ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നത് വിറ്റാമിൻ സി, സിങ്ക് എന്നിവയുടെ കുറവിനെ സൂചിപ്പിക്കുന്നു
പാദങ്ങളിൽ നീര് വരുന്നത് പല കാരണങ്ങൾകൊണ്ടാകാം. എന്നാൽ പോഷകാഹാരക്കുറവിന്‍റെ ഭാഗമായി ഇത് സംഭവിക്കാം
Explore