ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് മരുന്നുകൾ നൽകരുത്..
ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് മരുന്നുകൾ നൽകരുത്. കാരണം, മരുന്നുകളുടെ അമിതമായ ഡോസുകളും പാർശ്വഫലങ്ങളും അവരുടെ ജീവനെത്തന്നെ അപകടത്തിലാക്കിയേക്കും.
ഒരു രോഗത്തിന് ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് പിന്നീട് അതേ രോഗലക്ഷണങ്ങൾവരേമ്പാൾ കുട്ടികൾക്ക് കൊടുക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല.
അനാവശ്യമായി ആൻറിബയോട്ടിക്കുകൾ നൽകുന്നത് കുഞ്ഞിൻറെ ശരീരത്തിൽ ആൻറിബയോട്ടിക്ക് റെസിസ്റ്റൻസ് (Antibiotic Resistance) എന്ന അവസ്ഥ സൃഷ്ടിക്കാൻ കാരണമായേക്കും.
രോഗിയുടെ ശരീരത്തിൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാവുന്ന ഒരവസ്ഥയാണ് 'ആൻറിബയോട്ടിക്ക് റെസിസ്റ്റൻസ്' സൃഷ്ടിക്കുക. ഇത് പിന്നീടുള്ള ചികിത്സയെ സങ്കീർണമാക്കും എന്ന് പറയേണ്ടതില്ല.
കുട്ടികൾക്കായാലും മുതിർന്നവർക്കായാലും മെഡിക്കൽ ഷോപ്പുകളിൽ പോയി ലക്ഷണങ്ങൾ പറഞ്ഞ് മരുന്നുകൾ വാങ്ങിനൽകുന്നതുപോലുള്ള 'സ്വയം ചികിത്സ' അപകടമാണ്.
മരുന്നുകളുടെ അമിതമായ അളവുകളോ തെറ്റായ മരുന്നുകളോമരുന്നുകളുടെ പാർശ്വഫലങ്ങളോ അതിജീവിക്കാൻ കുട്ടികളുടെ ശരീരത്തിന് ശേഷി കുറവായിരിക്കും.
മരുന്നിന്‍റെ അളവ് കൂടിപ്പോകാതിരിക്കാൻ (Overdose) ശ്രദ്ധിക്കുക.