അത്തിപ്പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുമോ?
pinterest
ഡ്രൈ ഫ്രൂട്ട്സിൽ പലരുടെയും പ്രിയപ്പെട്ടതാണ് അത്തിപ്പഴം. ഇതിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം
ഗ്ലൈസെമിക് ഇൻഡക്‌സ് (ജി.ഐ) കുറഞ്ഞ ഭക്ഷണമായതിനാൽ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
പ്രമേഹമുള്ളവർക്ക് നാരുകൾ അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. അത്തിപ്പഴം ഭക്ഷണ നാരുകളാൽ സമ്പന്നമായതിനാൽ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയുന്നു
അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, ട്രൈഗ്ലിസറൈഡിന്റെ അളവ് കുറക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
അത്തിപ്പഴത്തിലുള്ള പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കന്നതിലൂടെ ഹൃദ്രോഗസാധ്യത കുറക്കുന്നു
കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയതിനാൽ അത്തിപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്
ധാരാളം ആന്റിഓക്സിഡന്റുകളും വൈറ്റമിൻ എ, ഇ, കെ എന്നിവയും അടങ്ങിയതിനാൽ തിളക്കമുള്ള ചർമ്മം നൽകും. എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങൾ തടയാനും സാധിക്കും