എല്ലുകളിൽ വേദനയുണ്ടോ? വിറ്റാമിൻ ഡിയുടെ കുറവായിരിക്കാം

പേശികളു​ടെ ആരോഗ്യം, എല്ലുകളിലെ ആരോഗ്യം തുടങ്ങി നിരവധി കാര്യങ്ങളിൽ വിറ്റാമിൻ ഡി നിർബന്ധമാണ്
എല്ലുകളെയും പേശികളെയും ദുർബലമാക്കുന്നു
ശരീരത്തിൽ ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭ്യമ​ല്ലെങ്കിൽ എല്ലുകൾക്ക് വേദനയും ക്രമേണ എല്ലുകൾ നശിക്കുകയും ചെയ്യും
രോഗപ്രതിരോധശേഷി ക്ഷയിപ്പിക്കും
വിറ്റാമിൻ ഡി കുറയുമ്പോ​ഴാണ് ഇടവിട്ട സമയങ്ങളിൽ അണുബാധയും രോഗങ്ങളും ഉണ്ടാകുന്നത്
മാനസികാരോഗ്യത്തെ ബാധിക്കുന്നു
ശരീരത്തിൽ വിറ്റാമിൻ ഡി കുറയുമ്പോൾ വിഷാദം, ഉത്കണ്ഠ, മുരടിപ്പ് തുടങ്ങിയവ അനുഭവപ്പെടും
വിട്ടുമാറാത്ത രോഗങ്ങൾ
ഇടക്കിടെയുള്ള രോഗങ്ങളും വിറ്റാമിൻ കുറയുന്നത് കൊണ്ടാവാം. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ മാരകരോഗങ്ങൾക്കും കാരണമാകും
ചർമത്തിന്റെ ആരോഗ്യം
ചർമകോശങ്ങളുടെ വളർച്ചയിലുണ്ടാകുന്ന കുറവ് എക്‌സിമ, സോറിയാസിസ് പോലുള്ള വിവിധ ചർമപ്രശ്നങ്ങൾക്ക് കാരണമാവുന്നതാണ്
മുടിയുടെ സംരക്ഷണം
മുടിയുടെ രോമകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും വിറ്റാമിൻ ഡി ആവശ്യമാണ്. പുതിയതായി മുടി വളരാനും മുടി കൊഴിച്ചിൽ കുറക്കാനും ഇത് സഹായിക്കും
Explore