08/06/2025

യൂറിക് ആസിഡ് കൂടുതലാണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലുമുള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാകുന്ന പ്യുറിൻ എന്ന ഘടകം ശരീരത്തിൽ നടത്തുന്ന രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്
രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർ യൂറീസെമിയ എന്ന് പറയുന്നു
യൂറിക് ആസിഡ് കുറക്കുന്നതിനുള്ള ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് വാഴപ്പഴം. ഇതിൽ പ്യൂറിൻ വളരെ കുറവാണ്
ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കുറക്കാൻ സഹായിക്കുന്നു
യൂറിക് ആസിഡിന്‍റെ അളവ് കുറക്കുന്നതിൽ പ്രധാനപെട്ട പഴമാണ് ചെറികൾ
ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങളിൽ അടങ്ങിയ വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവ യൂറിക് ആസിഡിന്റെ അളവ് കുറക്കാൻ സഹായിക്കും
ഗ്രീൻ ടീ ശരീരത്തിലെ യൂറിക് ആസിഡ് ഉത്പാദനം കുറക്കുമെന്ന് നിരവധി പഠനങ്ങളിൽ പറയുന്നു
Explore